2011, ഡിസംബർ 21, ബുധനാഴ്‌ച

പുതു വത്സരാശംസകള്‍ ..Happy New Year -2012.








ഇതാ മറ്റൊരു  പുതുവത്സരം കൂടി  സമാഗതമായി. ക്രിസ്തുമസ്സിനെ കുറിച്ച് എഴുതിയപ്പോള്‍ പുതുവല്‍സരത്തെ ഓര്‍ക്കാതെയല്ല ..ഇത് പോലെ പ്രത്യേകം വേറൊരു നോട്ട് എഴുതാം എന്ന് കരുതിതന്നെയാണ് .പക്ഷെ..ഇപ്പോഴാണ് മനസ്സിലാകുന്നത്‌ .എന്താ എഴുതേണ്ടേ..?എന്താണ് പുതു വര്‍ഷം..? എനിക്കും വലിയ അറിവൊന്നുമില്ല ..ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസങ്ങളിൽ ചില സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ്‌ പുതുവത്സരം എന്ന് മാത്രമേ ഈ പാവം പ്രവാസിക്കും അറിവുള്ളൂ .

എങ്കിലും ഒരുപാട് പ്രതീക്ഷകളുമായി 2012 എന്ന  പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍  ലോകമെങ്ങും ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും 2011 എന്ന  പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം, അതുപോലെ ചിലര്‍ക്ക്  ഉറ്റവര്‍ വിട്ടുപിരിഞ്ഞ വര്‍ഷം . ചിലര്‍ക്ക് ജീവിതത്തിലെ അമൂല്യമായ പലതും കരഗതമായ വര്‍ഷം..ചിലര്‍ക്ക് പല അമൂല്യമായതും ന്ഷ്ട്ടമായ വര്‍ഷം..ചിലരുടെ ഹൃദയങ്ങളില്‍ പ്രണയം മൊട്ടിട്ട വര്‍ഷം ..ചിലര്‍ക്ക് വിരിഞ്ഞ പ്രണയം വാടിപ്പോയ വര്‍ഷം .ചിലര്‍ക്ക് വിരഹത്തിന്റെ വര്‍ഷം. ചിലര്‍ക്ക് അനുഭൂതിയുടെ കൂടിച്ചേരല്‍ അനുഭവിച്ച വര്‍ഷം ..അങ്ങിനെ ഒത്തിരി ഒത്തിരി സുഖ ദുഃഖ സമ്മിശ്രമായ ഒരു വര്‍ഷമാണ്‌ കടന്നുപോയത് ..എന്നാല്‍ ഈ പുതുവര്‍ഷം അപ്രിയമായതൊന്നും നമുക്ക് നല്‍കാതിരിക്കട്ടെ എന്ന്  നമുക്ക് പ്രത്യാശിക്കാം ..പുതു പുത്തന്‍ പ്രതീക്ഷകളുമായി നമുക്ക് വരവേല്‍ക്കാം 2012 എന്ന  ഈ പുതു വര്‍ഷത്തെ..

എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം ആശംസിക്കുന്നു ഒപ്പം  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യം നിറഞ്ഞ ദിനങ്ങള്‍ ആയിരികട്ടെ  2012 എന്ന  ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എന്ന് ഹൃദയ പൂര്‍വ്വം  സ്നേഹത്തിന്റെ ഭാഷയില്‍ ആശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി.... !!!